മനാമ: ബഹ്റനിലെ അറിയപ്പെടുന്ന സംഘടനയായ കുടുംബ സൗഹൃദവേദിയുടെ 29-ാമത് വാർഷികത്തിന്റെയും ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെയും പോസ്റ്റർ പ്രകാശനം ഓറയിൽ നടന്നു.
ഓറ ആർട്സ് മാനേജിംഗ് ഡയറക്ടർ മനോജ് മയ്യന്നൂരിന് സംഘടയുടെ ആക്ടിംഗ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ എന്നിവർ ചേർന്ന് പോസ്റ്റർ നൽകി പ്രകാശന കർമം നിർവഹിച്ചു.
രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ ജി. മണിക്കുട്ടൻ, ജനറൽ കൺവീനറായ മനോജ് പിലിക്കോട്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റ് ട്രഷറര്‍ സജി ചാക്കോ, മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ, ചാരിറ്റി കൺവീനർ സയിദ് ഹനിഫ്, ജനറൽ കോഓർഡിനേറ്റർ ഷാജി പുതുക്കുടി, മനു ആർ, സുനിൽ തോമസ് റാന്നി, ബഹ്റനിലെ സാമൂഹിക പ്രവർത്തകരായ എം.എസ്. സുനീഷ്, ബിബിൻ ഫിലിപ്പ് മാടത്തേത്ത്, സൽമാനുൽ ഫാരിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജനുവരി 22ന് ഓറ ആർട്സിൽ രാത്രി ഏഴ് മുതൽ വിവിധയിനം കലാപരിപാടികളോടെ വാർഷികാഘോഷവും ക്രിസ്മസ്, പുതുവത്സര ആഘോഷവും നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.